Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsയുഡിഎഫ് മുന്നേറ്റം...

യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലം:  സണ്ണി ജോസഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതാക്കന്മാരുടെയും ജനങ്ങളുടെയും ശക്തമായ പിന്തുണക്ക് വലിയ നന്ദി അറിയിക്കുന്നതായും സണ്ണി ജോസഫ് അറിയിച്ചു

കോൺ​ഗ്രസിനെ ജനങ്ങൾ മനസ്സിലാക്കി. എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ആദ്യമേ തന്നെ തുറന്നുകാട്ടി. ഇത് സെമി ഫൈനലാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും കോൺ​ഗ്രസ് വലിയ വിജയം ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് ഉണ്ടായിരിക്കുന്നത്. ജയിക്കുമെന്ന് തന്നെയായിരുന്നു കണക്കു കൂട്ടൽ. എന്നാൽ, പ്രതീക്ഷിച്ചതിനപ്പുറം ജനപിന്തുണയാണ് കോൺ​ഗ്രസിന് ലഭിച്ചിരിക്കുന്നത്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കേറ്റ ശക്തമായ തിരിച്ചടിയാണിതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരഞ്ഞെടുപ്പിന്റെ തിരിച്ചടിയില്‍ സർക്കാരും സഭയും കൊമ്പ് കോർത്ത്

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരിച്ചടിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച യാക്കോബായ സഭ മുന്‍ നിരണം ഭദ്രാസനാധിപൻ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ലെന്ന് ഗീവര്‍ഗീസ് കൂറിലോസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍...

ശ്വേതാ മേനോനെതിരായ കേസ് : തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : നടി ശ്വേതാ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.കേസ് റജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയ എറണാകുളം സിജെഎം കോടതിയിൽ നിന്ന് റിപ്പോർട്ട് തേടി. സർക്കാരിനു നോട്ടിസയ്ക്കാനും...
- Advertisment -

Most Popular

- Advertisement -