Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiഉമാ തോമസിന്റെ...

ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി : വെന്റിലേറ്ററിൽ തുടരും

കൊച്ചി : കലൂർ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽനിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സ തുടരും.അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല.  തലയുടെ പരുക്ക് കൂടുതൽ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിലും കൂടുതല്‍ പരിക്കുകള്‍ കണ്ടെത്താനായിട്ടില്ല. ശ്വാസകോശത്തിന്റെ ചതവ് ഭേദമാകുന്നതിനായി ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധർ അടക്കമുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ചികിത്സ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മാന്നാർ:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മാന്നാർ പഞ്ചായത്ത് കുരട്ടിക്കാട് എട്ടാം വാർഡിൽ മൂന്നുപുരക്കൽ താഴ്ചയിൽ വിജീഷ് (26) നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന ഇയാൾ...

സൈബര്‍ സുരക്ഷയില്‍ കേരള പൊലീസ് രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

ഹരിപ്പാട്: നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സുരക്ഷാ സംവിധാനമൊരുക്കി സൈബര്‍ സുരക്ഷാ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി നിർമ്മിച്ച വീയപുരം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ ഉദ്ഘാടനം തിരുവനന്തപുരം പോലീസ് ട്രെയിനിങ്...
- Advertisment -

Most Popular

- Advertisement -