ചെങ്ങന്നൂർ : പമ്പാ നദിയിലെ പാണ്ടനാട് മിത്രമടം കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പാലത്തിന്റെ മധ്യഭാഗത്തായുള്ള തൂണിന് സമീപം മൂന്നു ദിവസം പഴക്കമുള്ള പുരുഷന്റെ ജീർണിച്ച മൃതദേഹമാണ് കണ്ടെത്തിയത്.
കറുപ്പ് നിറത്തിലുള്ള ബനിയനും, ഗ്രേ കളറിലുള്ള ബർമ്മുഡായുമാണ് വേഷം. ഏകദേശം 40 വയസ് തോന്നിക്കും. തിരുവല്ലയിൽ നിന്ന് ഫയർ ഫോഴ്‌സെത്തിയാണ് മൃതദേഹം കരയ്ക്കടിപ്പിച്ചത്. ചെങ്ങന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.