Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiകേന്ദ്ര ആഭ്യന്തര...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും

കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ബി ജെ പി സംസ്ഥാന നേതൃയോഗം എറണാകുളത്ത് അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും.

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, വി മുരളീധരൻ, കെ സുരേന്ദ്രൻ, ബി ജെ പി സംസ്ഥാന ഭാരവാഹികൾ, ജില്ലാ അധ്യക്ഷന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നേതൃയോഗത്തിന്റെ തുടർച്ചയായി ശനിയാഴ്ച രാവിലെ മുതൽ തൃശൂരിൽ ബി ജെ പി സംസ്ഥാന ശില്പശാലയും നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്എസ്പിയു പെരിങ്ങര യൂണിറ്റിന്റെ 34-ാം വാർഷിക സമ്മേളനം

തിരുവല്ല: കെഎസ്എസ്പിയു പെരിങ്ങര യൂണിറ്റിന്റെ 34-ാം വാർഷിക സമ്മേളനം നടന്നു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹരിദാസി ശശി ഉദ്ഘാടനം ചെയ്തു. കെ.ആർ പ്രസന്നകുമാരൻ നായർ, കെ.സുഭദ്ര, എം .ഏ തങ്കമണി, എൻ.ജയറാം,ഉമ്മൻ മത്തായി,...

കോഴിക്കോട്ട് വയോധികരായ സഹോദരിമാർ വീട്ടിൽ മരിച്ച നിലയിൽ : സഹോദരനെ കാണാനില്ല

കോഴിക്കോട് : കോഴിക്കോട്ട് വയോധികരായ രണ്ട് സഹോദരിമാർ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .കോഴിക്കോട് തടമ്പാട്ടുത്താഴത്ത് ശ്രീജയ(71), പുഷ്പലളിത(66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന ഇളയസ ഹോദരന്‍...
- Advertisment -

Most Popular

- Advertisement -