ന്യൂ ഡൽഹി :രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി നേതാവ് പശുപതികുമാര്‍ പരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ സീറ്റ് വിഭജന തർക്കമാണു രാജിക്ക് കാരണം.തന്നോടും പാര്‍ട്ടിയോടും അനീതി കാണിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ പശുപതി പരസ് പറഞ്ഞു.ചിരാഗ് പസ്വാന്റെ എല്‍.ജെ.പിയുമായി ബി.ജെ.പി. സീറ്റ് ധാരണയിലെത്തിയതിന് പിന്നാലെയാണ് പശുപതി പരസ് രാജിപ്രഖ്യാപിച്ചത്.