Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsകക്കാട് ജലവൈദ്യുത...

കക്കാട് ജലവൈദ്യുത പദ്ധതിയുടെ  ജനറേറ്ററിന് അടിയന്തിര അറ്റകുറ്റപ്പണികൾ

പത്തനംതിട്ട: കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഒരു ജനറേറ്ററിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതിനാൽ  പവ്വർ ഹൗസിൽ നിന്നും ജനറേഷൻ ഭാഗീകമായതിനാൽ ശബരിഗിരി പവ്വർ ഹൗസിൽ നിന്നും പുറന്തള്ളുന്ന വെള്ളം മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63189 റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.

ഡാമിലെ ജലനിരപ്പ്  റെഡ് അലർട്ട് ലെവലിൽ എത്തിയിട്ടുള്ളതും ഇത് 192.63 മീറ്ററായി ഉയർന്നാൽ ഏതു സമയത്തും മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തേണ്ടതായി വരുന്നതും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതുമാണ്. ഇതിനാൽ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നേക്കാവുന്നതും കക്കാട് പവർ ഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവർ ജാഗ്രതാപുലർത്തേണ്ടതുമാണെന്ന്  അധികൃതർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗൾഫ് പര്യടനത്തിനായി മുഖ്യമന്ത്രി ബഹറൈനിലേക്ക്: പ്രവാസി മലയാളി സംഗമം 17 ന്

തിരുവനന്തപുരം: ഗൾഫ് പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹറൈനിലേക്ക്. 17നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം.  ബഹറൈന് ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദർശനം. സൗദി ഒഴികെ എല്ലാ ജിസിസി രാഷ്ട്രങ്ങളിലും...

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : കേരളത്തിൽ ഇന്നും നാളെയും (6 & 7) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന...
- Advertisment -

Most Popular

- Advertisement -