Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യയിലേക്ക് അയക്കരുതെന്ന...

ഇന്ത്യയിലേക്ക് അയക്കരുതെന്ന തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി

വാഷിങ്ടൻ‌ : ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതി തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി.പാകിസ്താൻ വേരുകളുള്ള മുസ്ലീമായതിനാൽ തന്നെ ദുരുപയോ​ഗം ചെയ്യുമെന്നും അതിനാൽ ഇന്ത്യക്ക് കൈമാറരുതെന്നുമായിരുന്നു റാണയുടെ വാദം.കൂടാതെ ആരോഗ്യപ്രശ്നങ്ങളും ഹർജിയിൽ സൂചിപ്പിച്ചിരുന്നു.

2008 നവംബർ 26-ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ.റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു.അടിയന്തര അപേക്ഷ കൂടെ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ ഇന്ത്യയ്ക്ക് കൈമാറും .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുഗത സ്മൃതിസദസ്

തിരുവനന്തപുരം : സുഗതകുമാരിയുടെ ചരമദിനമായ ഡിസംബര്‍ 23 ന് സുഗത സ്മൃതിസദസ് സംഘടിപ്പിക്കുന്നു . തൈക്കാട് ഗണേശത്തില്‍ സുഗത നവതി ആഘോഷ സമിതിയുടെ നേതൃത്വത്തില്‍  വൈകിട്ട് 5 ന് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാര്‍,...

മൂവാറ്റുപുഴയിൽ വീട്ടിനുള്ളിൽ വെടിവയ്പ് : ഒരാൾക്ക് ഗുരുതര പരുക്ക്

കൊച്ചി : മൂവാറ്റുപ്പുഴയിൽ ബന്ധുക്കൾ തമ്മിലുള്ള തര്‍ക്കത്തിനിടെ വീട്ടിനുള്ളിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് ഗുരുതര പരുക്ക്.മൂവാറ്റുപുഴ കടാതിയിൽ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം.സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും...
- Advertisment -

Most Popular

- Advertisement -