ആറന്മുള : ഉതൃട്ടാതി ജലോത്സവത്തിന് മുന്നോടിയായി 52 പള്ളിയോട കരകളെ ഉൾപ്പെടുത്തി പള്ളിയോട സേവാ സംഘവും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വഞ്ചിപ്പാട്ട് പഠന കളരി സമാപിച്ചു. 3 മേഖലകളിലായാണ് കളരി നടത്തിയത്. ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ. വി. സാംബദേവൻ അധ്യക്ഷത വഹിച്ചു.
ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി.ടോജി, വൈസ് പ്രസിഡന്റ് മിനി ജിജു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ മാത്യു, മല്ലപ്പുഴശേരി പഞ്ചായത്ത് അംഗം സതീദേവി, എം.കെ. ശശികുമാർ, പള്ളിയോട സേവാ സംഘം ജോ സെക്രട്ടറി അജയ് ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. പള്ളിയോട സേവാ സംഘംവൈസ് പ്രസിഡൻ്റ് സുരേഷ്കുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു