ശബരിമല: ഞായറാഴ്ച പ്രഭാതം സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി നാലാം ക്ലാസുകാരി വൈഗ വിപിന്റെ വയലിൻ കച്ചേരി. കഴിഞ്ഞ അഞ്ചുവർഷമായി തുടർച്ചയായി അയ്യപ്പ ദർശനത്തിന് എത്തുന്ന വൈഗ ഇത് ആദ്യമായാണ് സന്നിധാനത്ത് വയലിൻ കച്ചേരി അവതരിപ്പിക്കുന്നത്.
അഞ്ച് കീർത്തനങ്ങളാണ് വൈഗ അവതരിപ്പിച്ചത്. തൃശ്ശൂരിലെ സി എസ് അനുരൂപിന്റെ കീഴിൽ കഴിഞ്ഞ രണ്ടു വർഷമായി വൈഗ വയലിൽ പഠിക്കുന്നുണ്ട്. കോതമംഗലം ശോഭന പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ വൈഗ അച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമാണ് സന്നിധാനത്ത് എത്തിയത്.






