തിരുവനന്തപുരം : ഭാരതത്തിൽ സദ്ഭരണത്തിന് തുടക്കം കുറിച്ച നേതാവാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെന്ന് ഗവർണർ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ അനുസ്മരിച്ചു. വാജ്പേയിയുടെ ജന്മദിനം ‘ഗുഡ് ഗവേർണൻസ് ഡേ’ ആയി ആചരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ.
പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനം ലഭിക്കുന്നതിനും സദ്ഭരണം ഉറപ്പാക്കുന്നതിനുമായി തന്റെ ഭരണകാലത്ത് വാജ്പേയി നിരന്തരം പരിശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാസ്പോർട്ട് ലഭ്യമാകുന്നതിൽ ഉണ്ടായിരുന്ന നീണ്ട കാലതാമസം ഒഴിവാക്കി, ഇന്ന് അർഹരായ അപേക്ഷകർക്ക് ഒരാഴ്ചയ്‌ക്കകം വീട്ടിലെത്തിച്ച് പാസ്പോർട്ട് നൽകാൻ കഴിയുന്നത് സദ്ഭരണം ജനജീവിതം എത്രത്തോളം സുഗമമാക്കിയെന്നതിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






