പന്തളം : പന്തളം രാജകുടുംബാംഗത്തിൻ്റെ നിര്യാണത്തെ തുടർന്ന് പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം ഈ മാസം 16 വരെ അടച്ചു.
പന്തളം രാജകുടുംബാംഗവും – പന്തളം കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തിൽ പൂയം നാൾ മംഗലത്തമ്പുരാട്ടിയുടെയും കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും മകൾ തിരുവോണം നാൾ അംബ തമ്പുരാട്ടി (87) ആണ് അന്തരിച്ചത്.
സംസ്കാരം നാളെ (7) 11.30 ന് തൃശ്ശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. മരണത്തെതുടർന്ന് പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം അടച്ചു. ഈ മാസം 17ന് തുറക്കും.