കൊച്ചി: ഭൂട്ടാനില്‍ നിന്നും ഹിമാചല്‍ പ്രദേശ് വഴി കേരളത്തിലെത്തിച്ച വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുറത്തുള്ളവരുടെ പേരുകളിലാണെന്നും ഇവരുടെ തീവ്രവാദ ബന്ധം പരിശോധിക്കുന്നുണ്ടെന്നും കസ്റ്റംസ് കമ്മീഷണര്‍ ഡോ. ടി ടിജു. ഭൂട്ടാനില്‍ നിന്ന് കള്ളക്കടത്ത് നടത്തുന്ന സംഘത്തെ കണ്ടെത്തി. കേരളത്തില്‍ നിന്നും ഇതുവരെ 36 വണ്ടികള്‍ പിടിച്ചെടുത്തതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
35 ഇടങ്ങളില്‍ റെയ് ഡ് നടത്തി. വലിയ കണ്ടെയ്‌നറുകളില്‍ അടക്കമാണ് വാഹനങ്ങള്‍ എത്തിച്ചത്. ഇന്ത്യയില്‍ എത്തിച്ച ശേഷം വ്യാജ രേഖകള്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്തിയെന്നും ഇന്ത്യന്‍ എംബസിയുടെ അടക്കം വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പരിവാഹന്‍ സൈറ്റില്‍ പോലും കൃത്രിമത്വം കാട്ടി. ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ കടത്തുന്നതിന്റെ മറവില്‍ മയക്കുമരുന്ന്, സ്വര്‍ണ കടത്ത് സംശയമുണ്ട്. അനധികൃതമായ സാമ്പത്തിക ഇടപാടുകള്‍ ആയിരുന്നു നടന്നത്. വാഹനം വാങ്ങിച്ചതിന്റെ രേഖകള്‍ പോലും ഇല്ല. ഇതിൽ വന്‍ ജിഎസ് ടി വെട്ടിപ്പാണ് നടന്നത്






