കോഴിക്കോട്: മറുപടി അർഹിക്കാത്ത പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേതെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ അത് തെളിയിച്ചുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപമുഖ്യമന്ത്രി പദം മുസ്ലീംലീഗ് ആവശ്യപ്പെടുമെന്ന ചർച്ച ഇടതുപക്ഷമാണ് ഉണ്ടാക്കുന്നത്. ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ആദ്യ ഘട്ട വീടുകള്‍ ഫെബ്രുവരി 28ന് കൈമാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
അതേസമയം വര്‍ഗീയ പരാമര്‍ശങ്ങളില്‍ വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് എസ് സുനന്ദാണ് പരാതിക്കാരൻ. പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നത്. പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സുനന്ദ് പറഞ്ഞു






