Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവേമ്പനാട് കായൽ...

വേമ്പനാട് കായൽ പുനരുജ്ജീവനം: രണ്ടാം ഘട്ട ബ്രാൻഡ് ഓഡിറ്റിംഗ് തുടങ്ങി

ആലപ്പുഴ:  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയിലെ മെഗാ പ്ലാസ്റ്റിക് ക്ലീനിങ് ഡ്രൈവിന്റെ തുടർ പ്രവർത്തനമായ രണ്ടാംഘട്ട ബ്രാൻഡ് ഓഡിറ്റിംഗ്  ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു.

ടാഗ്‌സ് ഫോറത്തിന്റെ സാങ്കേതിക പിന്തുണയോടെ ആദ്യഘട്ട ബ്രാൻഡ് ഓഡിറ്റിംഗ് ചേർത്തല എസ്എൻ കോളേജ് എൻ.എസ്.എസ് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ നേരത്തേ നടന്നിരുന്നു. ഇതിന്റെ രണ്ടാംഘട്ടം മാർച്ച് 6,7,8 തീയതികളിൽ ഗവ. കോളേജ് അമ്പലപ്പുഴ യുടെയും എസ് എൻ കോളേജ് ചേർത്തലയിലെയും എൻഎസ്എസ് വോളണ്ടിയര്‍മാരുടെ പങ്കാളിത്തത്തോടെയാണ് നടത്തുന്നത്.

വേമ്പനാട് കായലിൽ നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ ബ്രാൻഡുകൾ തിരിച്ചറിയലാണ് ഓഡിറ്റിംഗ് പ്രവർത്തനത്തിന്റെ പ്രധാന ഭാഗം. കൂടാതെ, പ്ലാസ്റ്റിക് ഉൽപ്പാദനം, ഉപഭോഗം, ഉപേക്ഷിക്കൽ എന്നീ ഘട്ടങ്ങൾ വിലയിരുത്തുകയും ദീർഘകാല പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുകയാണ് പഠനത്തിന്റെ ലക്ഷ്യം. എക്സ്റ്റെന്‍ഡഡ് പ്രൊഡ്യൂസര്‍ റഎസ്പോണ്‍സിബിലിറ്റി പ്രാബല്യത്തിൽ വരുത്തുന്നതിനും മാലിന്യ കുറയ്ക്കൽ മാർഗങ്ങൾ ആവിഷ്കരിക്കുന്നതിനും പഠനം സഹായകരമാകും.

ജില്ലാ ഭരണകൂടം, ശുചിത്വ മിഷൻ, അമ്പലപ്പുഴ ഗവ. കോളേജ്, ചേർത്തല എസ്.എൻ കോളേജ്, ടാഗ് സപ്പോർട്ട് ഫോറം, ആലപ്പുഴ നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഓഡിറ്റിംഗ് പ്രവർത്തനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ബഹുമതി സമ്മാനിച്ചു

പരുമല : പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി സമൂഹത്തില്‍ സ്‌നേഹം പകര്‍ന്ന് വിദ്വേഷമകറ്റുന്ന ആചാര്യശ്രേഷ്ഠനാണെന്ന്  മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. പരുമല പെരുന്നാള്‍ കുര്‍ബാനയെത്തുടര്‍ന്ന് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകായായിരുന്നു...

Kerala Lotteries Results 16-02-2026 Bhagyathara BT-41

1st Prize : ₹1,00,00,000/- BD 540307 (ERNAKULAM) Consolation Prize ₹5,000/- BA 540307 BB 540307 BC 540307 BE 540307 BF 540307 BG 540307 BH 540307 BJ 540307 BK...
- Advertisment -

Most Popular

- Advertisement -