Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന ആലപ്പുഴ...

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള : ജോബ് ഡ്രൈവിന് തുടക്കം

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ക്യാമ്പസ് ജോബ് രജിസ്ട്രേഷൻ ഡ്രൈവിന് തുടക്കമായി. പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിൽ സംഘടിപ്പിച്ച ജോബ് ഡ്രൈവ് എച്ച് സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നാട്ടിലെ തൊഴിലില്ലായ്മയെന്ന പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്ന വലിയൊരു ക്യാമ്പയിനാണ് വിജ്ഞാന ആലപ്പുഴയെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വലിയ വിഭാഗം ജനങ്ങൾക്ക് ജോലി ഉറപ്പുവരുത്താനും അതിലേറെ വരുന്ന വിദ്യാർവിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും ജോലിയിലേക്ക് എത്താൻ കഴിയുന്ന സ്കിൽ ഡെവലപ്മെൻറ് നൽകാനും പദ്ധതിയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥിയിൽ നിന്ന് തൊഴിൽമേളയിലേക്കുള്ള ആദ്യ ആപ്ലിക്കേഷനും എം.എൽ.എ. ചടങ്ങിൽ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എസ് താഹ അധ്യക്ഷനായി.

ആദ്യ ക്യാമ്പസ് രജിസ്ട്രേഷൻ ഡ്രൈവിൽ 73 പേർ പങ്കെടുത്തു. ഫെബ്രുവരി 15 ന് ആലപ്പുഴ എസ് ഡി കോളേജിലാണ് വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 02-02-2026 Bhagyathara BT-39

1st Prize : ₹1,00,00,000/- BM 329983 (ALAPPUZHA) Consolation Prize ₹5,000/- BA 329983 BB 329983 BC 329983 BD 329983 BE 329983 BF 329983 BG 329983 BH 329983 BJ...

പ്ലാസ്റ്റിക്‌രഹിത തീര്‍ഥാടനം ലക്ഷ്യം  : ഡെപ്യൂട്ടി സ്പീക്കര്‍

പന്തളം : ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പന്തളം ഇടത്താവളത്തില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനം പൂര്‍ണമായി നടപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക് വസ്തുക്കള്‍,...
- Advertisment -

Most Popular

- Advertisement -