ആലപ്പുഴ: ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15 ന് സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി ഐടിഐ യോഗ്യതയുള്ള പുരുഷന്മാർക്ക് എൽ ആൻഡ് ടി കമ്പനിയിലേക്ക് നടത്തുന്ന അഭിമുഖം നാളെ (ഫെബ്രുവരി 13ന്) ഓൺലൈനായി നടക്കും. ട്രെയിനി ഒഴിവിലേക്ക് ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് നിയമനം.
ഐടിഐ പാസ്സായ 18നും 30നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. 5000 ഒഴിവുകളാണുള്ളത്. ഇലക്ട്രീഷ്യൻ, പ്ലംബിംഗ് ആൻഡ് സാനിറ്ററി, ബാർ ബെൻഡിങ് ആൻഡ് സ്റ്റീൽ ഫിക്സിംഗ്, വെൽഡിംഗ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. 15000 രൂപ മുതൽ 25000 രൂപവരെയാണ് ശമ്പളം.
പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിലോ തങ്ങളുടെ ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനിൽ നേരിട്ടെത്തി ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കണം. രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്നു വരെയാണ് അഭിമുഖം. ഫോൺ: 7012538517.