കോട്ടയം : മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ പോലീസ് കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു .സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.ഇന്നലെ രാത്രിയാണ് വിവാഹത്തിൽ പങ്കെടുത്തു മടങ്ങിയ ഷാജൻ സക്കറിയയെ തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് സംഘം ആക്രമിച്ചത് .പൊലീസാണ് ഷാജൻ സ്കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല.ആക്രമിച്ച ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം അറിയിച്ചു.