Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsവോട്ടർ പട്ടിക...

വോട്ടർ പട്ടിക പരിഷ്ക്കരണം: ജില്ലകളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ നടപടികള്‍ (എസ്‌ഐആര്‍) സുഗമവും സുതാര്യവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 14 ജില്ലകളിലേക്കും നിരീക്ഷകരെ നിയമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി രഹിതമായി നടപടികള്‍ പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

മുതിര്‍ന്ന നാല്  ഐഎഎസ് ഓഫീസര്‍മാരെയാണ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. ഡോ. എം ജി രാജമാണിക്യം, കെ ബിജു, ടിങ്കു ബിസ്വാള്‍, കെ വാസുകി എന്നിവരെയാണ് എസ്‌ഐആര്‍ നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. രാജമാണിക്യത്തിന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്.

ബിജുവിന് മലപ്പുറം, പാലക്കാട് തൃശൂര്‍ ജില്ലകളുടേയും, ടിങ്കു ബിസ്വാളിന് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടേയും ചുമതലയാണ്. കെ വാസുകിക്ക് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടേയും ചുമതല നല്‍കിയിട്ടുണ്ട്. എസ്‌ഐആര്‍ നടപടികളുടെ വിവിധ ഘട്ടങ്ങളില്‍ നിരീക്ഷകരായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ അതത് ജില്ലകളില്‍ മൂന്ന് സന്ദര്‍ശനങ്ങള്‍ നടത്തും.

അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന വേളയിലാകും മൂന്നാമത്തെ സന്ദര്‍ശനം. ആദ്യ സന്ദര്‍ശന വേളയില്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായി നിരീക്ഷകര്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും, അവരുടെ പരാതികളും ആശങ്കകളും കേള്‍ക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓട്ടോറിക്ഷകളെ പറ്റി വ്യാപക പരാതി: മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന

തിരുവല്ല:  താലൂക്കിലെ വിവിധ സ്റ്റാൻറ്റുകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഹൃസ്വദൂര യാത്രകൾ നിരസ്സിക്കുക, അമിതചാർജ് ഈടാക്കുക, ഫെയർ മീറ്റർ ഉപയോഗിക്കാതിരിക്കുക സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങി  ദിനംപ്രതി വ്യാപക പരാതികൾ...

വയനാട് -പാലക്കാട് ഉപതിരഞ്ഞെടുപ്പുകളുടെ തുടർച്ചയാകും തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഫലം : പ്രൊഫ. പി. ജെ. കുര്യൻ

നിരണം: സംസ്ഥാനത്ത് അധികാരത്തിൽ ഉള്ള ഇടതു സർക്കാരിന് എതിരെ വോട്ട് ചെയ്യാൻ ജനം തയ്യാറായിരിക്കുകയാണെന്നും അതിൻ്റെ പ്രതിഫലനം തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു....
- Advertisment -

Most Popular

- Advertisement -