Thursday, April 9, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്...

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി: രാവിലെ തിരക്ക് വർദ്ധിച്ചു

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ആറേകാലോടെ മോക് പോളിങ്ങ് നടത്തി. തുടർന്നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മുതൽ തന്നെ വോട്ടു ചെയ്യാനായി പോളിങ് ബൂത്തുകളിൽ നീണ്ട നിരയാണ്.  ചൂട് കൂടിയതിനാൽ രാവിലെ തന്നെ വോട്ടർമാരുടെ തിരക്കും വർദ്ധിച്ചു.

തിരുവനന്തപുരം മുടവൻമുഗളിലെ സ്കൂളിൽ നടൻ മോഹൻലാൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥനും, എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയും മോഹൻലാലിനൊപ്പം രാവിലെ വോട്ടു ചെയ്യാനെത്തിയിരുന്നു. അമ്പലപ്പുഴയിലെ യുഡിഫ് പിന്തുണയുള്ള സ്വതന്ത്രൻ ജി സുധാകരനും ഭാര്യയ്ക്കൊപ്പമെത്തി വോട്ടു ചെയ്തു.

കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ​ഗുരുവായൂരിൽ വോട്ടു ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് അടക്കം നിരവധി പ്രമുഖർ രാവിലെ വോട്ടു ചെയ്തവരിൽപ്പെടുന്നു. പറവൂരിലെ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളജിലെ ബൂത്തിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാവിലെ തന്നെ എത്തി വോട്ടു രേഖപ്പെടുത്തി. ഭാര്യയ്ക്കും മകൾക്കുമൊപ്പമെത്തിയാണ് സതീശൻ വോട്ടു ചെയ്തത്.

പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് കേരളം ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 883 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിൽ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. വോട്ടെടുപ്പിനായി 30495 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബശ്രീ ഭക്ഷ്യമേള വടക്ക്നിക്ക് നാളെ തുടങ്ങും

തിരുവല്ല: കുടുംബശ്രീ ജില്ലാമിഷന്റെയും നബാർഡിൻറെയും സഹകരണത്തോടെ  സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയും ഉത്പന്നവിപണന മേളയും മാർച്ച് 05 മുതൽ 09 വരെ തിരുവല്ല നഗരസഭാ പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് ഗ്രൗണ്ടിൽ നടക്കും . ഭക്ഷ്യമേളയുടെ ഉദ്ഘാടനം...

നിരണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ലത പ്രസാദ്  അന്തരിച്ചു

തിരുവല്ല : നിരണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൂറ്റുനടയിൽ ദേവീ പ്രസാദം വീട്ടിൽ ലത പ്രസാദ് (55) അന്തരിച്ചു. തുടർച്ചയായി അഞ്ചുതവണ ഗ്രാമപഞ്ചായത്ത് അംഗവും, രണ്ടു തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഒരുതവണ വൈസ്...
- Advertisment -

Most Popular

- Advertisement -