Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsതീർഥാടകർക്ക് ആശ്വാസമായി...

തീർഥാടകർക്ക് ആശ്വാസമായി ചുക്കുവെള്ളവും ബിസ്ക്കറ്റും

ശബരിമല: ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ആശ്വാസമായി ചുക്കുവെള്ളവും ബിസ്ക്കറ്റും. ദേവസ്വം ബോർഡ് വിതരണം ചെയ്യുന്ന തിളപ്പിച്ച ചുക്കുവെള്ളവും ബിസ്ക്കറ്റും വളരെ ആശ്വാസം നേരിടുന്നതായി ഭക്തർ പറഞ്ഞു.  പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനമുള്ളതിനാൽ കൈയ്യിൽ വെള്ളം കരുതാതെയാണ് കൂടുതൽ സ്വാമിമാരും മല കയറുന്നത്.

എന്നാൽ പമ്പ മുതൽ സന്നിധാനം വരെ ആവശ്യമുള്ളവർക്കെല്ലാം സുലഭമായി സുരക്ഷിതമായ കുടിവെള്ളം ചെറു ചൂടോടെ നൽകുന്നുണ്ട്. പമ്പയിലും ശരംകുത്തിയിലും സന്നിധാനത്തും ചുക്കു വെള്ളം തയ്യാറാക്കുന്നത്. ശരംകുത്തിയിൽ മാത്രം 15,000 ലിറ്ററിൻ്റെ മൂന്ന് ബോയിലറുകൾ പ്രവർത്തിക്കുന്നുണ്ട്. നാലാമതൊരെണ്ണത്തിൻ്റെ നിർമാണം പുരോഗമിച്ചു വരുന്നു. പുതുതായി സ്ഥാപിച്ച പൈപ്പ്ലൈൻ വഴിയാണ് കുടിവെള്ളം വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്.

ശരംകുത്തി മുതൽ ക്യൂ കോംപ്ലക്സ് അവസാനിക്കുന്നതുവരെ 20 ഇടങ്ങളിൽ കുടിവെള്ള ടാപ്പുകൾ ഉണ്ട്. തീർഥാടകർക്ക് ഇവിടങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കാം. വലിയ നടപ്പന്തലിൽ എല്ലാ വരികളിലും നിൽക്കുന്നവർക്ക് കുടിവെള്ളം വിതരണം ചെയ്യാനുള്ള വിധത്തിലുള്ള ക്രമീകരണങ്ങളുണ്ട്.

അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ കുടിവെള്ള വിതരണത്തിനായി 607 പേരെ  മൂന്നു ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് നൽകിയ യൂണിഫോം ഇട്ടാണ് ഇവരുടെ പ്രവർത്തനം. വരിനിൽക്കുന്ന ഭക്തർക്ക് ബിസ്കറ്റും നൽകുന്നുണ്ട്. 28 ലക്ഷം പായ്ക്കറ്റ് ബിസ്ക്കറ്റ് ഇതിനോടകം വിതരണം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സന്നിധാനത്തെ താമസത്തിന് മുറികൾ ബുക്ക് ചെയ്യാം

ശബരിമല: സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് താമസത്തിന് ഓൺലൈനായും നേരിട്ടും  മുറികൾ ബുക്ക് ചെയ്യാം. ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി 540 മുറികൾ ആണുള്ളത്. ഓൺലൈനായി onlinetdb.com എന്ന വെബ്സൈറ്റിലൂടെ താമസിക്കാൻ ഉദ്ദേശിക്കുന്നതിന്...

അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു .ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.കേസിൽ ഇടക്കാലം ജാമ്യം സ്റ്റേ...
- Advertisment -

Most Popular

- Advertisement -