പത്തനംതിട്ട : വേനല്‍കാല കുടിവെളളദുരുപയോഗം കണ്ടെത്തുന്നതിന് ആന്റി വാട്ടര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ജലത്തിന്റെ ദുരുപയോഗം ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. കുടിവെളളം വാഹനം കഴുകല്‍, ചെടിനനയ്ക്കല്‍, പൊതുടാപ്പുകളില്‍ ഹോസിട്ട് പിടിക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാല്‍ ടാപ്പുകള്‍/കണക്ഷനുകള്‍ മുന്‍കൂര്‍ അറിയിപ്പ് കൂടാതെ വിച്ഛേദിക്കും; കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികളും സ്വീകരിക്കുക്കുമെന്നും അധികൃതർ അറിയിച്ചു . ജലദുരുപയോഗം ശ്രദ്ധയില്‍പെട്ടാല്‍ 0468 222670, 043475 227160 നമ്പരുകളില്‍ അറിയിക്കാം