Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsതൃശൂർ ന​ഗരത്തിലെ...

തൃശൂർ ന​ഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു :  ദുരന്ത ലഘൂകരണപദ്ധതി നടപ്പിലാക്കും – കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

തൃശൂർ : വെള്ളക്കെട്ടിനെ കുറിച്ച് പഠിക്കുന്നതിനും ദുരന്ത ലഘൂകരണ പദ്ധതി തയ്യാറാക്കുന്നതിനും  കേന്ദ്രമന്ത്രി സുരേഷ് ഗോപി നിയോഗിച്ച സംഘം തൃശൂർ നഗരത്തിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. ഡോ. സ്വാമിനാഥന്‍ കമ്മിഷന്‍ അംഗവും രാജ്യാന്തര കായല്‍കൃഷി ഗവേഷണകേന്ദ്രം ഡയറക്ടറുമായ ഡോ. കെ.ജി. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.

മഴക്കാലത്ത് തൃശൂർ ന​ഗരത്തെ  ഏറ്റവുമധികം ബാധിക്കുന്ന പ്രശ്നമാണ് റോഡുകളിലെ വെള്ളക്കെട്ട്. ചെറിയ മഴ പെയ്താൽ പോലും ന​ഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് പതിവാണ്. ബണ്ടുകൾ തകർന്ന് വീടുകളിൽ ഉൾപ്പെടെ വെള്ളം കയറും. വെള്ളക്കെട്ട് ഉണ്ടാകുന്നതോടെ ​ഗതാ​​ഗതം സ്തംഭിക്കും. ഇത് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നു.

വർഷങ്ങളായി തൃശൂരിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രധാന പ്രശ്നത്തിനാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ പരിഹാരം കാണുന്നത്. വെള്ളക്കെട്ട് രൂപപ്പെടുന്നതിനെ കുറിച്ചും ഇതിനുള്ള പരിഹാര മാർ​ഗങ്ങൾ കണ്ടെത്തുന്നതിനും വേണ്ടിയാണ് സംഘത്തെ നിയോ​ഗിച്ചിരിക്കുന്നത് സംഘം ജൂൺ 17-ന് പെരിങ്ങാവ് ​ഗാന്ധിന​ഗർ റസിഡൻസിൽ പ്രളയ ബാധിതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സ്ഥിതി​ ഗതികൾ വിലയിരുത്തുകയും പരിഹാരത്തിനുള്ള നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു. ദുരന്തലഘൂകരണ പദ്ധതി തയാറാക്കാനാണ് സംഘത്തിന്റെ തീരുമാനം സന്ദർശിച്ച ഭാ​ഗങ്ങളിൽ ചിലയിടത്ത് കയ്യേറ്റം ഉണ്ടായിട്ടുണ്ടെന്നും കനാലുകൾ പൂർണമായും സജ്ജീകരിച്ചിട്ടില്ലെന്നും സംഘം അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലവിതരണം മുടങ്ങും

തിരുവനന്തപുരം: ജനറൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപവും തൈക്കാടും സ്മാർട്ട് സിറ്റി പ്രവൃത്തിയുമായി ബന്ധപെട്ടു പൈപ്പ് ലൈൻ ഇന്റർകണക്ഷൻ ജോലികൾ നടക്കുന്നതിനാൽ മേയ് 13  തിങ്കളാഴ്ച രാവിലെ 8 മണി മുതൽ രാത്രി 11...

ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : മുൻ മന്ത്രിയും ഘടകകക്ഷി നേതാവുമായ ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ.തൊണ്ടിമുതൽ കേസിലെ ആരോപണം ഗുരുതരമാണെന്നും പുനരന്വേഷണത്തിന് എതിരായ ഹർജി തള്ളണമെന്നും സർക്കാർ സത്യവാങ്‌മൂലം നൽകി. തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള...
- Advertisment -

Most Popular

- Advertisement -