വയനാട് / തൃശ്ശൂർ : വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്. അവസാന ദിനമായ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകളും പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും നടക്കും. വിവിധ ഇടങ്ങളിൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. 23നാണ് വോട്ടെണ്ണൽ.