Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് ഉരുൾപൊട്ടൽ...

വയനാട് ഉരുൾപൊട്ടൽ : കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം : വയനാടുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.

ആരോഗ്യ വകുപ്പ് ജില്ലാതല കൺട്രോൾ റൂം പുലർച്ചെ തന്നെ തുറന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു . അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാവാൻ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വൈത്തിരി, കൽപ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവർത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ വയനാട്ടിൽ വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂം: 8075401745. സ്റ്റേറ്റ് കൺട്രോൾ റൂം: 9995220557, 9037277026, 9447732827.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിനിമയിൽ വേഷം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷം രൂപ തട്ടിയെടുത്തപരാതിയിൽ  നിർമ്മാതാവ് അറസ്റ്റിൽ

തിരുവല്ല : സിനിമയിൽ പ്രതിനായക വേഷം നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു എന്ന അധ്യാപകനായ നടൻ നൽകിയ പരാതിൽ ഒളിവിലായിരുന്ന നിർമ്മാതാവ് അറസ്റ്റിലായി. സജീവ് കിളികുലത്തിന്റെ സംവിധാനത്തിൽ ഏതാനും...

ബിഹാറിൽ പ്രതിപക്ഷ സഖ്യം തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു

ന്യൂഡൽഹി : ബിഹാർ തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രതിപക്ഷ സഖ്യം തെരഞ്ഞെടുത്തു.വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി(വിഐപി) നേതാവ് മുകേഷ് സഹാനിയാണ് മുന്നണിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി. വ്യാഴാഴ്ച പട്‌നയില്‍ നടന്ന...
- Advertisment -

Most Popular

- Advertisement -