Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsവയനാട് പുനരധിവാസം...

വയനാട് പുനരധിവാസം സർക്കാർ അലഭാവം വെടിയണം- അപു ജോൺ ജോസഫ്

തിരുവല്ല: വയനാട് ദുരന്തത്തിൽ ഇരയായവർക്ക് ഭവന നിർമ്മാണവും അടക്കമുള്ള പദ്ധതികളിൽ സർക്കാർ അലഭാവം വെടിഞ്ഞ് ഉടൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അപു ജോൺ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വയനാട് ഐക്യദാർഢ്യ സമ്മേളനവും ജില്ലാ നേതൃയോഗവും തിരുവല്ലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

നൂറുകണക്കിന് ഭവനങ്ങൾക്ക് ആവശ്യമായ സ്ഥലവും  വീടുകളും വാഗ്ദാനം ലഭിച്ചിട്ടും നടപടികളിലേക്ക് പ്രവേശിക്കാതെ മെല്ലെ പോക്ക് നയം സ്വീകരിച്ചിരിക്കുന്ന സർക്കാർ നടപടിപ്രതിഷേധാർഹമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ വയനാട്ടിലും കോഴിക്കോട്ടു വിലങ്ങാടും സമാശ്വാസ പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്നും അപു ജോൺ ജോസഫ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു.

 

സമ്മേളനത്തിൽ ജോസഫ് എം പുതുശ്ശേരി, പ്രൊഫസർ ഡികെ ജോൺ,ജോൺ കെ മാത്യൂസ്,എബ്രഹാം കലമണ്ണിൽ,കുഞ്ഞു കോശി പോൾ, ജോർജ് കുന്നപ്പുഴ,ഷാജൻ മാത്യു,അഡ്വക്കേറ്റ് ബാബു വർഗീസ്, രാജപുളിമ്പള്ളിൽ,വർഗീസ് ജോൺ, തോമസ് മാത്യു, ജോർജ് വർഗീസ് കൊപ്പാറ,ബിജു ലങ്കാഗിരി ,ജോർജ് മാത്യു,റോയി ചാണ്ടപിള്ള, ജോൺസൺ കുര്യൻ,അഡ്വ. സൈമൺ എബ്രഹാം, സ്മിജു ജേക്കബ്,ഷിബു പുതുക്കൈരിൽ വൈ രാജൻ, ദീപു ഉമ്മൻ, ജോസ് കൊന്നപ്പാറ,  യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള,സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയയാൾ മരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ യുവാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസം മുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെങ്ങാട്ടു വിളയിൽ ബാബു (55) ആണ് മരിച്ചത്. വീട്ടിലെ മോട്ടർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങിയ യുവാവിന് ശ്വാസം...

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും

ന്യൂഡൽഹി : രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവാകും. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധിയോട് കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. പ്രമേയം രാഹുല്‍ ഗാന്ധി എതിര്‍ത്തില്ല. റായ്ബറേലിയിലാണോ വയനാട്ടിലാണോ...
- Advertisment -

Most Popular

- Advertisement -