Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeSpiritualവചന കേൾവിയിലൂടെ...

വചന കേൾവിയിലൂടെ ക്രൂശിന്റെ ശക്തി ആർജ്ജിക്കണം- ആർച്ച് ബിഷപ്പ് മോർ സേവേറിയോസ്

തിരുവല്ല : ആധുനിക ലോകം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് ക്രൂശിന്റെ ശക്തി  സ്വായത്തമാക്കണമെന്ന്  വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ക്നാനായ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. വചന കേൾവിയിലൂടെ സുകൃതങ്ങളുടെ പൂക്കാലമായി ഈ നോമ്പുകാലം തീരട്ടെ എന്നും വലിയ മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

സുവിശേഷ സമാജം വൈസ് പ്രസിഡണ്ട് ഫാ.ബെന്നി എബ്രഹാം മാമലശ്ശേരിൽ അധ്യക്ഷനായി.  സേവേറിയോസ് ഹൗസിംഗ് പ്രോജക്ടിനുള്ള സംഭാവന സമുദായ സെക്രട്ടറി ടി ഒ എബ്രഹാം തോട്ടത്തിലും  തിരുവനന്തപുരം പാറ്റൂർ സെന്റ് ഇഗ്നാത്യോസ് ക്നാനായ പള്ളി പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സുവിശേഷ സമാജം ഭവന ദാന പദ്ധതിക്കുള്ള സംഭാവന ഇടവക വികാരി ഫാ ചിക്കു ബേബി കാരിമറ്റത്തിലും ഇടവക ഭാരവാഹികളും ചേർന്നും കൈമാറി.

ഡോ. റൂബിൾ രാജ് വചന പ്രഘോഷണം നടത്തി. സുവിശേഷ സമാജം ജനറൽ സെക്രട്ടറി ജിജി എബ്രഹം കറുകേലിൽ, സമുദായ ട്രസ്റ്റി റ്റി സി തോമസ് തോപ്പിൽ , ക്നാനായ അസോസിയേഷൻ പ്രസിഡന്റ്‌ ഫാ വി ഐ എബ്രഹാം ഇളയശ്ശേരിൽ, ട്രസ്റ്റി സജി മുണ്ടക്കൽ, ജനറൽ കൺവീനവർ എം പി തോമസ് മംഗലത്ത് , തങ്കച്ചൻ ഇടയാടിച്ചിറ എന്നിവർ പ്രസംഗിച്ചു. ഷിബു ജേക്കബ് കുന്നുംപുറത്ത് ധ്യാനം നടത്തി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 07-02-2025 Nirmal NR-418

1st Prize Rs.7,000,000/- NH 402137 (KOTTAYAM) Consolation Prize Rs.8,000/- NA 402137 NB 402137 NC 402137 ND 402137 NE 402137 NF 402137 NG 402137 NJ 402137 NK 402137...

സർഗ്ഗോത്സവം സമാപിച്ചു

ആറന്മുള : കോട്ട വിവേകാനന്ദ കേന്ദ്രം ടാഗോർ ഗ്രന്ഥശാലയുമായി സഹകരിച്ച് സംഘടിപ്പിച്ച 22-ാം മത് കുട്ടികളുടെ   ദ്വിദിന വേനൽ കളരി (സർഗ്ഗോത്സവം ) സമാപിച്ചു. കഥയരങ്ങ്, അറിവരങ്ങ്, പാട്ടരങ്ങ് എന്നിവയിൽ കൂടി കുട്ടികൾക്ക്...
- Advertisment -

Most Popular

- Advertisement -