നേരത്തെ 450 ൽ പരം കയ്യേറ്റങ്ങളാണ് കണ്ടെത്തിയത്. ഹൈക്കോടതി നിർദേശ പ്രകാരം ജില്ലാ ഭരണകൂടം കയ്യേറ്റകാർക്ക് നോട്ടിസ് നൽകി നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് വീണ്ടും അനധികൃതമായി കയ്യേറ്റങ്ങൾ തുടങ്ങിയിരിക്കുന്നതെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു
തിരുവാഭരണ പാതയ്ക്ക് സമീപം അനധികൃതമായി അനുമതി വാങ്ങിയാണ് ഇപ്പോൾ കയ്യേറ്റം നടക്കുന്നത്.
കോഴഞ്ചേരി, റാന്നി താലൂക്കുകളിലെ 12 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്.ഇതിൽ വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിന് വടക്ക് വശത്തും ആറന്മുളയിലെ കിടങ്ങന്നൂർ ജംഗ്ഷനിലുമാണ് കയ്യേറ്റങ്ങൾ നടക്കുന്നത്.ഇതു കൂടാതെ പന്തളം മുതലുള്ള കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ആവശ്യപ്പെട്ടു