Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsകാറ്ററിംഗ് യൂണിറ്റുകളിൽ...

കാറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന: 8 കാറ്ററിംഗ് യൂണിറ്റുകളുടെ പ്രവർത്തനം നിർത്തിവയ്പിച്ചു

തിരുവനന്തപുരം : മധ്യ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന കാറ്ററിംഗ് യൂണിറ്റുകളെ ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യവിഷബാധകളും അനുബന്ധ പരാതികളും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകൾ നടത്തിയത്.

ഭക്ഷ്യസുരക്ഷ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ സെൻട്രൽ സോണിന്റെ കീഴിൽ വരുന്ന ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ് നവംബർ 1, 2 തീയതികളിലായി വ്യാപക പരിശോധനകൾ നടത്തിയത്. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകൾ കേന്ദ്രീകരിച്ച് 30 സ്‌ക്വാഡുകളായി തിരിഞ്ഞ് 151 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്.

വിശദ പരിശോധനയ്ക്കായി 32 സ്ഥാപനങ്ങളിൽ നിന്നും നിയമാനുസൃത സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ 58 സ്ഥാപനങ്ങൾക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നൽകുകയും 13 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകൾ നൽകുകയും 9 സ്ഥാപനങ്ങൾക്ക് ഇപ്രൂവ്മെന്റ് നോട്ടീസുകൾ നൽകുകയും ചെയ്തു. നിയമപരമായ ലൈസൻസില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിക്കുന്ന 8 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പിച്ചു.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ അജി. എസ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ, എഫ്.എസ്.ഒ ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവധിക്കാല ക്ലാസുകൾ വിലക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കണം:ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവായി. സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മീഷൻ...

ജാതി സെൻസസ് : പ്രക്ഷോഭം ശക്തമാക്കും കെ.പി.എം.എസ്

തിരുവല്ല : ജാതി സെൻസസ് വിഷയത്തിൽ പിന്നോക്ക ദളിത് മത ന്യൂനപക്ഷ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം ശക്തമാക്കുവാൻ തിരുവല്ലയിൽ ചേർന്ന് കെ.പി.എം.എസ് സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ജാതി സെൻസസ് എന്ന ആവശ്യം ഒരു രാഷ്ട്രീയ...
- Advertisment -

Most Popular

- Advertisement -