Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപരക്കെ മഴ...

പരക്കെ മഴ : 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത .4 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ഉണ്ട് .കാസര്‍കോഡ് ,കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ബാക്കി 10 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുമുണ്ട്. 15-നും 16-നും സംസ്ഥാനം മുഴുവൻ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട് . വടക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേര്‍ന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഗരസഭയിലെ ക്രിമിറ്റോറിയം അവതാളത്തിൽ: ബിജെപി കൗൺസിലർമാർ  ചെയർപേഴ്സനെ തടഞ്ഞു

തിരുവല്ല: തിരുവല്ല നഗരസഭയിലെ ക്രിമിറ്റോറിയം പ്രവർത്തനം അവതാളത്തിൽ ആയതിനെതീരെ ബിജെപി കൗൺസിലർമാർ ചെയർപേഴ്സനെ തടഞ്ഞു വെച്ചു. ഇന്ന് രാവിലെ ഒരു മരണവുമായി ബന്ധപ്പെട്ട് മൃതദേഹം അടക്കം ചെയ്യേണ്ട ആവശ്യവുമായി കൗൺസിലർമാർ  നഗരസഭയിൽ അന്വേഷിച്ചപ്പോൾ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മടങ്ങും

തിരുവന്തപുരം: ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും. സർക്കാരിനെ പ്രതിനിധാനം ചെയ്ത ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ഡിജിപി ഷേഖ് ദർവേശ് സാഹിബും ഗവർണറെ സന്ദർശിച്ചു. സർക്കാരിന്റെ ഉപഹാരമായ...
- Advertisment -

Most Popular

- Advertisement -