തിരുവനന്തപുരം : തിരുവനന്തപുരം ടെക്നോസിറ്റി ക്യാമ്പസിന് പുറകുവശത്തെ കാടുപിടിച്ച പറമ്പിൽ കാട്ടുപോത്തിനെ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരും പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്.
കാടുകയറിയ ഈഭാഗത്ത് നേരത്തെ തന്നെ കാട്ടുപന്നികളുടെ ശല്യമുണ്ട്. കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടികൾ തുടങ്ങി. ഇതിനായി ഡിഎഫ്ഒ അടക്കമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും മെഡിക്കൽ സംഘവും സ്ഥലത്തെത്തി.