തൃശ്ശൂർ : അതിരപ്പള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. കൂട്ടം മാറിയ വേളയിലാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മയക്കുവെടി വച്ചത്.
കഴിഞ്ഞ ദിവസം ആനയെ കണ്ട പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിരുന്നു. വ്യാഴാഴ്ച മൂന്ന് സംഘങ്ങളായി തിരച്ചില്‍ നടത്തിയിട്ടും ആനയെ കണ്ടെത്താനായിരുന്നില്ല.1 5 മുതൽ കാട്ടാന ഈ പ്രദേശത്തുണ്ട്. മറ്റൊരു ആനയുമായി കൊമ്പുകോർത്തപ്പോൾ ഉണ്ടായ മുറിവാണെന്നാണ് കരുതുന്നത്. ആനയ്ക്ക് ചികിത്സ നല്‍കി കാട്ടില്‍ വിടാനാണ് തീരുമാനം.