Friday, August 8, 2025
No menu items!

subscribe-youtube-channel

HomeNewsവോട്ടര്‍ പട്ടികയിലെയും...

വോട്ടര്‍ പട്ടികയിലെയും വാര്‍ഡ് വിഭജനത്തിലെയും പിഴവുകള്‍  തിരുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും: ബിജെപി

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ഗുരുതര പിഴവുകള്‍ ഉടന്‍ തിരുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. ബിജെപി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ പരിഹരിച്ചില്ലെങ്കില്‍  ഹൈക്കോടതിയിലുള്‍പ്പെടെ നിയമനടപടികളുമായി ബിജെപി മുന്നോട്ടുപോകുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞു.

വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ ഗുരുതര പിഴവുകളാണ് സംഭവിച്ചിരിക്കുന്നത്. പലതും മനപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമാണെന്നാണ് ബിജെപിയുടെ സംശയിക്കുന്നു. തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഇടതുമുന്നണി നടത്തുന്ന തിരക്കഥയുടെ ഭാഗമാണ് ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ വോട്ടര്‍ പട്ടികയില്‍ കടന്നുകൂടിയത്.

ബിജെപി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേ വോട്ടര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് പലയിടങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് ഗുരുതര ക്രിമിനല്‍ കുറ്റകൃത്യമാണ്. ആള്‍മാറാട്ടം, രേഖകളില്‍ തിരിമറി കാണിക്കുക തുടങ്ങിയ എല്ലാ കുറ്റങ്ങളും ഇതിന്റെ ഭാഗമായി വരും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അടിയന്തരമായി ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അനൂപ് ആന്റണി ആവശ്യപ്പെട്ടു.

തിരുവനന്തപുരം നഗരസഭയിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബിജെപി പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍, ഹൈക്കോടതിയിലുള്‍പ്പെടെ നിയമ നടപടികളുമായി മുന്നോട്ടുപോകാനും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുമാണ്  ബിജെപിയുടെ തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു : പിന്നാലെ ഭർത്താവും കിണറ്റിൽ ചാടി

കോട്ടയം: ഏറ്റുമാനൂർ കണപ്പുരയിൽ ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു.  കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് തള്ളിയിട്ടത്. ശിവരാജ് ഭാര്യ ബിനുവിനെ വീടിന് സമീപത്തുള്ള കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഭാര്യ കിണറ്റിൽ വീണത്തിന് പിന്നാലെ...

ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ നവംബർ ഒന്നിനു പ്രഖ്യാപിക്കുമെന്ന് : മുഖ്യമന്ത്രി

പത്തനംതിട്ട : കേരളത്തെ ദരിദ്രരില്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിനു പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നന്നുവക്കാട് തൂക്കുപാലം പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്ന സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷത്തിൻ്റെ ഭാഗമായ...
- Advertisment -

Most Popular

- Advertisement -