Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തെരഞ്ഞെടുപ്പില്‍...

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും:  ആര്‍ ശ്രീലേഖ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന മുന്‍ തീരുമാനം തിരുത്തി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ഇനി കേരളം ബിജെപി ഭരിക്കണം, എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായി നീതി ലഭിക്കൂ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് സൂചന നല്‍കിയത്.

നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. എന്നാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളും പിന്തുണയ്ക്കുന്നവരുടെ അഭ്യര്‍ത്ഥനയും പരിഗണിച്ച് ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അവര്‍ വ്യക്തമാക്കി. വിരമിച്ച ഒരു ഡിജിപിയോട് പോലും പൊലീസ് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നാണ് ശ്രീലേഖ പറഞ്ഞു.

ഇരയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് തനിക്കെതിരെ പോക്സോ കേസെടുത്തതില്‍ ശ്രീലേഖ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കാലപ്പഴക്കം ചെന്ന ഈ വിഷയത്തില്‍ തന്നോട് വിശദീകരണം പോലും ചോദിക്കാതെ എഫ്‌ഐആര്‍ ഇട്ടത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 18-08-2024 Akshaya AK-665

1st Prize Rs.7,000,000/- AH 486782 (PAYYANUR) Consolation Prize Rs.8,000/- AA 486782 AB 486782 AC 486782 AD 486782 AE 486782 AF 486782 AG 486782 AJ 486782 AK 486782...

നെയ്യാറ്റിന്‍കര ഗോപന്റെ മരണം:  കേസ് അവസാനിപ്പിക്കുകയാണെന്ന് പോലീസ്

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുകയാണെന്ന് പോലീസ്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സ്വാഭാവിക മരണമാണ് എന്നായിരുന്നു കണ്ടെത്തല്‍. നിലവില്‍ ലഭ്യമായ ഫലങ്ങളിലൊന്നും അസ്വഭാവികതയില്ല. ശാസ്ത്രീയ...
- Advertisment -

Most Popular

- Advertisement -