തിരുവനന്തപുരം : ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി.രണ്ടില കരിഞ്ഞെന്ന പ്രചാരണം തെറ്റാണ് .പാലായിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കി പാലാ നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കേരള കോണ്‍ഗ്രസ് തന്നെയാണ് .സംഘടനാപരമായി കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇടതുമുന്നണി യോഗത്തിനു ശേഷമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.






