കോഴിക്കോട് : പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ യുവതി വീണ്ടും മർദ്ദനമേറ്റ് ആശുപത്രിയിൽ .യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. യുവതിയുടെ ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു
ഇന്ന് രാവിലെ രക്ഷിതാക്കള്‍ക്ക് ഒപ്പമെത്തിയാണ് യുവതി പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ മേയിലാണ് രാഹുലിന് എതിരെ യുവതി ആദ്യം ഗാര്‍ഹിക പീഡന പരാതി നല്‍കിയത്.എന്നാൽ പിന്നീട് ഭർത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു.തുടർന്ന് ഒന്നരമാസം മുൻപ് ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു .