അടൂർ: സ്ത്രീകൾക്ക് നിർഭയം പോലീസ് സ്റ്റേഷനിൽ എത്താനും പ്രശ്നപരിഹാരം കണ്ടെത്താനും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച പോലീസ് സ്റ്റേഷൻ കൗൺസിലിംഗ് സെന്ററിലൂടെ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിൽ കുടുംബശ്രീ സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളതെന്നും ചിറ്റയം കൂട്ടിച്ചേർത്തു. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ അടൂർ പോലീസ് സ്റ്റേഷനിൽ ആരംഭിച്ച കൗൺസിലിംഗ് സെന്ററിന്റെ ഏഴാമത് വാർഷികാഘോഷം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു.
അടൂർ ബോധിഗ്രാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു അധ്യക്ഷയായി.
കമ്മ്യൂണിറ്റി കൗൺസിലർ രാജു എ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. വി ജി വിനോദ് കുമാർ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ആദില, ജി സന്തോഷ് കുമാർ, വത്സലകുമാരി എം വി, തോമസ് ജോൺ, കോടിയാട് രാമചന്ദ്രൻ, എസ് ഹർഷകുമാർ, ബിന്ദുരേഖ കെ, അനുപ പിആർ തുടങ്ങിയവർ പ്രസംഗിച്ചു. സൈബർ നിയമങ്ങൾ ഇന്നത്തെ കാലത്തിൽ എന്ന വിഷയത്തെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസും നടന്നു.