തിരുവല്ല : പ്രതിസന്ധികളെ അതിജീവിക്കുവാനും അതിനെ ഫലപ്രദമായ രീതിയിൽ പ്രതിരോധിക്കുവാനും വനിതകൾക്ക് കഴിയണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ എലിസബത്ത് മാമ്മൻ മത്തായി എക്സ് എം.എൽ.എ അഭിപ്രായപ്പെട്ടു. വൈ.എം.സി.എ സമബ് – റീജൺ ടി.എം.എം നഴ്സിംഗ് കോളേജിൽ സംഘടിപ്പിച്ച വനിതാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ നിയമത്തിനു മുൻപാകെ എത്തിക്കുവാൻ സ്ത്രീകൾ തന്നെ ധൈര്യസമേതം മുന്നോട്ടു വരണമെന്നും പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.
ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പാൾ ഫാ. ഡോ. റെജി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജോർജ് കോശി മൈലപ്ര, പർവ്വഹ ആരോഹക അഡ്വ. സീനാ സാറാ മജ്നു , എന്നിവർ സന്ദേശങ്ങൾ നൽകി.
വൈ.എം.സി.എ സബ് റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മുൻ ചെയർമാൻമാരായ ജോ ഇലഞ്ഞിമൂട്ടിൽ, അഡ്വ. എം.ബി നൈനാൻ, കെ.സി മാത്യു, കവിയൂർ പ്രസിഡന്റ് ജേക്കബ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, പ്രിൻസിപ്പാൾ പ്രെഫ. ഡോ. ബ്ലസ്സി പീറ്റർ, സബ് – റീജൺ വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി ഏബ്രഹാം, ഭാരവാഹികളായ സി.ജി ഫിലിപ്പ്, കുര്യൻ ചെറിയാൻ, എലിസബേത്ത് കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.
വിദ്യാഭ്യാസരംഗത്തെ മികച്ച സംഭാവനയ്ക്ക് പ്രൊഫ. ഡോ. ബ്ലെസ്സി പീറ്റർ, ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാരായി തെരഞ്ഞെടുക്കപ്പെട്ട ദിവ്യ കോശി, എൻ. മിനികുമാരി, ടി.ജി മായ എന്നിവരെ യോഗത്തിൽ ആദരിച്ചു.