Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവാക്കും പ്രവൃത്തിയും...

വാക്കും പ്രവൃത്തിയും രണ്ട് :  വി ഡി സതീശനെതിരെ വിമർശനവുമായി ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇടപെടേണ്ടെന്നാണ് സതീശന്റെ നിലപാട് ഏങ്കില്‍ സമുദായ സംഘടനകളെ തേടി എത്തരുതെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

വി ഡി സതീശന്‍ പരിധികള്‍ എല്ലാം മറികടന്നുകഴിഞ്ഞെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. സതീശന്‍ സ്വീകരിച്ച നിലപാട് അബദ്ധമാണെന്ന് പരസ്യമായി പറയണമായിരുന്നു. എന്നാല്‍  ഇനി അതിന് സാഹപര്യമില്ല. അയാള്‍ ഒരുപാട് വരമ്പ് ചാടി കഴിഞ്ഞു എന്നാണ് സതീശന്റെ നിലപാട്. സതീശന്റെ സമുദായ നിഷേധ പരാമര്‍ശങ്ങളോട് മാത്രമാണ് വിയോജിപ്പുള്ളത്.

അദ്ദേഹം ഇടക്ക് ഒരു ദൂതനെ അയച്ചിരുന്നു. എന്‍എസ്എസ് പിന്തുണ തേടി വി ഡി സതീശന്‍ മുമ്പ് ഇവിടെ വന്നിട്ടുണ്ട്. അന്ന് പറവൂരിലെ എന്‍എസ്എസ് നേതൃത്വത്തോട് വിഡി സതീശനെ പിന്തുണയ്ക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇത്തവണ പറവൂരില്‍ സമുദായ അംഗങ്ങള്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും സുകുമാരൻ നായർ തുറന്നു പറഞ്ഞു.

ഭരണത്തില്‍ ആരായാലും എന്‍എസ്എസിന് പ്രശ്‌നമില്ല. നിയമപരമായി കിട്ടേണ്ടത് കിട്ടണം. ആരുടെ മുന്നിലും യാചിക്കാനില്ല. അല്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആദിവാസികൾക്ക് വിതരണംചെയ്ത ഭക്ഷ്യക്കിറ്റിൽ നിരോധിത വെളിച്ചെണ്ണ : ഉപയോഗിച്ചവരിൽ പലർക്കും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി

ഇടുക്കി: ഇടുക്കി ജില്ലയിലെ ആദിവാസികൾക്ക് സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. ഈ വെളിച്ചെണ്ണ ഉപയോഗിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷവിഷബാധ ഏറ്റതായി പരാതി. കേര സുഗന്ധി എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന...

ചേതൻ കുമാർ മീണ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു 

കോട്ടയം : കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറി....
- Advertisment -

Most Popular

- Advertisement -