Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ ന്യൂനമർദ്ദത്തിന്റെ...

ശക്തമായ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത.  തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി രൂപപ്പെട്ടത്.

ഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കന്യാകുമാരി കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി നിലനില്‍ക്കുന്നുണ്ട്.

ഇതിന്റെയെല്ലാം സ്വാധീനഫലമായി ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജിവയ്‌ക്കേണ്ട സാഹചര്യമില്ല : സജി ചെറിയാൻ

തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധപ്രസംഗം സംബന്ധിച്ച കേസില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. അന്വേഷണത്തെ സംബന്ധിച്ചാണ്...

Kerala Lotteries Results 22-11-2025 Pooja Bumper BR-106

1st Prize Rs.12,00,00,000/- JD 545542 (PALAKKAD) Consolation Prize Rs.1,00,000/- JA 545542 JB 545542 JC 545542 JE 545542 2nd Prize Rs.1,00,00,000/- JA 838734 JB 124349 JC 385583 JD...
- Advertisment -

Most Popular

- Advertisement -