Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsവൈ.എം.സി.എ തിരുവല്ലാ...

വൈ.എം.സി.എ തിരുവല്ലാ സബ് – റീജൺ റൂബി ജൂബിലി ആഘോഷ ഉദ്ഘാടനം നവംബർ 21 ന്

തിരുവല്ല : വൈ.എം.സി.എ സബ് – റീജൺ റൂബി ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം  നവംബർ 21ന്  4.30 ന്  സ്തോത്ര ശുശ്രൂഷയോടെ  ആരംഭിക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് III കാതോലിക്കാ ബാവാ ഉദ്ഘാടനം നിർവഹിക്കും. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിക്കും. ആൻ്റോ ആന്റണി എം.പി ജൂബിലി പദ്ധതികൾ ഉദ്ഘാടനം  ചെയ്യും. അഡ്വ. മാത്യു ടി. തോമസ് മുഖ്യപ്രഭാഷണം നടത്തും.

വൈ.എം.സി.എ ദേശീയ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അഡ്വ. വി.സി സാബു, മുൻ സബ് – റീജൺ ചെയർന്മാരായ അഡ്വ. വർഗീസ് മാമ്മൻ, അഡ്വ. ജോസഫ് നെല്ലാനിക്കൽ, തിരുവല്ല വൈ.എം.സി.എ പ്രസിഡൻ്റ് പ്രൊഫ. കുര്യൻ ജോൺ എന്നിവർ പ്രസംഗിക്കും.

സമൂഹത്തിൽ വിവിധ മേഖലകളിൽ ശ്രേഷ്ഠ സേവനങ്ങൾ നിർവഹിച്ചിട്ടുള്ളവരെയും വൈ.എം.സി.എ സീനിയർ നേതാക്കന്മാരെയും  ആദരിക്കും. ഡോ. ബി.ജി ഗോകുലൻ, ജോസി പോൾ മാരേട്ട് എന്നിവർക്ക് ജൂബിലി അവാർഡുകൾ വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കും.വോട്ടെണ്ണൽ ഫെബ്രുവരി 8ന്.നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും.70 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണു തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.

Kerala Lottery Result : 25/04/2024 Karunya Plus KN 519

1st Prize Rs.8,000,000/- PZ 835041 (PALAKKAD) Consolation Prize Rs.8,000/- PN 835041 PO 835041 PP 835041 PR 835041 PS 835041 PT 835041 PU 835041 PV 835041 PW 835041...
- Advertisment -

Most Popular

- Advertisement -