Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNewsസ്വാതന്ത്ര്യാനന്തര ഭാരതം...

സ്വാതന്ത്ര്യാനന്തര ഭാരതം കെട്ടിപ്പടുക്കുന്നതിലും വൈ.എം.സി.എ വഹിച്ച പങ്ക് ശ്ലാഘനീയം :  പി.എസ്. ശ്രീധരൻ പിള്ള

തിരുവല്ല/ഇരവിപേരൂർ : ഇന്ത്യൻ സ്വാതന്ത്യ സമര രംഗത്ത് വൈ.എം.സി.എ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നുവെന്നും സ്വാതന്ത്ര്യാനന്തര ഭാരതം കെട്ടിപ്പടുക്കുന്നതിലും വൈ.എം.സി.എ വഹിച്ച പങ്ക് ശ്ലാഘനീയമാണെന്നും ഗോവ ഗവർണർ പി. എസ് ശ്രീധരൻ പിള്ള. വൈ.എം.സി.എ തിരുവല്ല സബ് റീജന്റെ പ്രവർത്തനോദ്ഘാടനം ഇരവിപേരൂർ വൈ.എം.സി.എ ഹാളിൽ  നിർവഹിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാത്മികതയിൽ ഊന്നിയ കൂട്ടായ്മയിലൂടെ ക്രിസ്തീയ അടിസ്ഥാന പ്രമാണങ്ങൾ സമൂഹത്തിലേക്ക് പകർന്ന് നൽകുവാനും .

അനേകം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിന് വെളിച്ചമാകുവാനും വൈ.എം.സി.എ പ്രവർത്തകർക്ക് സാധിക്കണം അദ്ദേഹം പറഞ്ഞു. സബ് – റീജൻ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. വൈ.എം.സി.എ കേരളാ റീജൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ, മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ  സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ, അഡ്വ. നിതിൻ വർക്കി ഏബ്രഹാം, ഇരവിപേരൂർ വൈ.എം.സി.എ പ്രസിഡന്റ് ഐപ്പ് വർഗീസ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 30-06-2024 Akshaya AK-658

1st Prize Rs.7,000,000/- AS 585027 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AN 585027 AO 585027 AP 585027 AR 585027 AT 585027 AU 585027 AV 585027 AW 585027 AX 585027 AY...

അങ്കമാലിയിൽ ബാറിലെ അടിപിടിയിൽ യുവാവ് കുത്തേറ്റു മരിച്ചു

കൊച്ചി : അങ്കമാലിയിൽ ബാറിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ യുവാവ് കുത്തേറ്റു മരിച്ചു.കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരൻ (32) ആണു മരിച്ചത്.ഇന്നലെ രാത്രി 11 ഓടെ അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള...
- Advertisment -

Most Popular

- Advertisement -