Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsChengannoor16 കിലോ...

16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ചെങ്ങന്നൂർ: എക്സൈസിൻ്റെ ആലപ്പുഴ നർകോർട്ടിക് സ്കോഡ് നടത്തിയ മിന്നൽ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ എരുമക്കാട് കടപ്പു കാലയിൽ വീട്ടിൽ റജിയുടെ മകൻ രാഹുൽ കെ. റെജി (31) നെയാണ് എക്സൈസ് പിടികൂടിയത്.

ഒറീസയിൽ നിന്നും ട്രയിൻ വഴി  ബാംഗളൂരിലും അവിടെ നിന്നും ബസ് മാർഗ്ഗം ചെങ്ങന്നൂരിൽ  എത്തിച്ച സാധനം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെ രാഹുലിൻ്റെ സുഹൃത്തിൻ്റെ കാറിൽ ഗവ. ഐ ടി ഐ ജംഗ്ഷനിൽ നിന്നും കിടങ്ങന്നൂർ പോകുന്ന വഴി പിൻതുടർന്ന് പിടികൂടുകയായിരുന്നു എന്ന് നർകോട്ടിക് സി ഐ മഹേഷ് എം പറഞ്ഞു.

ഇയാളുടെ പേരിൽ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ 24 കിലോ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സംഭവത്തിൽ കേസ് ഉള്ളതാണ്.  പിടികൂടിയ സാധനം ഇയാൾ രണ്ട് ബാഗു കളിലാക്കിയാണ് കൊണ്ടുവന്നത്. അസി: എക്സ്സൈസ് ഇൻസ്പെക്ടർ ഗോപകുമാർ ,പ്രിവൻ്റീവ് ഓഫീസർ ഓംകാർ നാഥ് ,റെനി, സിവിൽ എക്സൈസ് ഓഫീസർ ദിലീപ് ,ഡ്രൈവർ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി : കോതമംഗലത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു.കോട്ടപ്പടി പ്ലാമുടി സ്വദേശി കുഞ്ഞപ്പൻ (68) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. വീടിനു മുന്നിലെത്തിയ ആനയെ ഓടിക്കാൻ...

ലൈസന്‍സ്-ആര്‍.സി. വിതരണം പുനരാരംഭിക്കും

തിരുവനന്തപുരം : മുടങ്ങിക്കിടന്ന ഡ്രൈവിങ് ലൈസൻസിന്റെയും ആർസി ബുക്കിന്റെയും വിതരണം ഉടൻ പുനരാരംഭിക്കും.ലൈസൻസിന്റെയും ആർസി ബുക്കിന്റെയും പ്രിന്റിങ് പുനഃരാരംഭിച്ചിട്ടുണ്ട് .സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രിന്റിങ് കമ്പനിക്ക് എട്ടുകോടിയിലേറെ രൂപ കുടിശ്ശിക വന്നതോടെയാണ് പ്രിന്റിങ്...
- Advertisment -

Most Popular

- Advertisement -