Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAdoorവീട്ടമ്മയുടെ വാട്സാപ്പിലേക്ക്...

വീട്ടമ്മയുടെ വാട്സാപ്പിലേക്ക് അശ്ലീലവീഡിയോകളും ഫോട്ടോകളും അയച്ച യുവാവ് പിടിയിൽ        

പത്തനംതിട്ട: ഏനാത്ത് സ്വദേശിനി 40 കാരിയായ വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ ഏനാത്ത് പോലീസ് പിടികൂടി. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ ( 23) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ മൊബൈൽ ഫോണിലെ വാട്ട്സ് ആപ്പിലേക്ക് 12  രാത്രി 12.15 നാണ് 140 ഓളം അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും വന്നത്. പിറ്റേന്ന് രാവിലെ 7 നാണ് ഇവർ സന്ദേശം ശ്രദ്ധിച്ചത്.

തുടർന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിച്ചു. അയച്ച ആളുടെ ഫോൺ നമ്പരിലേക്ക് വിളിച്ചപ്പോൾ, അയാളുടെ ഫോണിലെ മെസ്സഞ്ചറിൽ സന്ദേശവും വീട്ടമ്മയുടെ ഫോൺ നമ്പരും ആരോ ഇട്ടുകൊടുത്തുവെന്നും, തുടർന്ന് ഈ നമ്പരിലേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുവെന്നും മറുപടി നൽകിയശേഷം ഫോൺ കട്ട് ചെയ്തതായി വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. ഇവരുടെ ഫോൺ നമ്പർ യുവാവിന് ആരാണ് അയച്ചതെന്ന് അറിയില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

വീട്ടമ്മ തുടർന്ന് ഏനാത്ത് പോലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എസ് സി പി ഓ ഷൈൻ കുമാർ മൊഴിരേഖപ്പെടുത്തി, ബി എൻ എസിലെയും ഐ ടി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് പോലീസ് ഇൻസ്‌പെക്ടർ എ ജെ അമൃത് സിംഗ് നായകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ പോലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കുകയും, യുവാവിനെ കസ്റ്റഡിയിലെടുത്തു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവയവക്കടത്ത് കേസ്: പ്രതിക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് സൂചന

കൊച്ചി :  നെടുമ്പാശ്ശേരിയിലെ അവയവ മാഫിയ കേസിൽ പ്രതിയായ സബിത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് സൂചന .അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും 20 ദാതാക്കളെ ഇറാനിലെത്തിച്ചെന്നാണ് പ്രതിയുടെ മൊഴി.വ്യാജ പാസ്പോർട്ടും ആധാർ...

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : പൊലീസ് മർദനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. ഇതോടെ യൂത്ത്...
- Advertisment -

Most Popular

- Advertisement -