Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryവിവാഹവാഗ്ദാനം നൽകി...

വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനം : യുവാവ് അറസ്റ്റിൽ

കോഴഞ്ചേരി : രണ്ടുമാസം മുമ്പ് പരിചയപ്പെട്ട 21 കാരിയെ വിവാഹവാഗ്ദാനം ചെയ്തശേഷം ബലാത്സംഗം ചെയ്ത  കേസിൽ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം കാട്ടാക്കട മുതിയവിള ചിത്തിരനിവാസിൽ കിരൺ രാജ് (21) ആണ്പിടിയിലായത്.രണ്ടുവർഷത്തിലധികമായി നിരണം കടപ്രയിൽ വാടകയ്ക്ക് താമസിച്ച് പഠനത്തിൽ ഏർപ്പെട്ട് വരുന്ന ഇയാൾ പരിചയത്തിലായ  പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകി വിശ്വസിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു

കഴിഞ്ഞ ഡിസംബർ 11 ന് രാവിലെ തടിയൂർ അരുവിക്കുഴി വെള്ളച്ചാട്ടം കാണുന്നതിന് കൂട്ടിക്കൊണ്ടു പോയശേഷമാണ് ആദ്യമായി പീഡിപ്പിച്ചത്. വെള്ളച്ചാട്ടത്തിനു താഴെയുള്ള റബർ തോട്ടത്തിൽ എത്തിച്ച്, ബലാൽസംഗം ചെയ്യുകയായിരുന്നു.
     
പിന്നീട് ഡിസംബർ 28ന് വൈകിട്ട് മൂന്നിന് ഓതറ ഭൂതൻകുഴിയിൽ കൊണ്ടുപോയി പാറക്കെട്ടിനു സമീപം വച്ച്  ലൈംഗിക അതിക്രമം കാട്ടി.

ജനുവരി നാലിന് ഇൻസ്റ്റഗ്രാം വഴി യുവതിയുടെ നഗ്നചിത്രങ്ങൾ അയച്ചുവാങ്ങി. പിന്നീട് സൗന്ദര്യവും സാമ്പത്തികവും പോരാ എന്ന് പറഞ്ഞു ബന്ധത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
     
സംഭവത്തിൽ  കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ താമസസ്ഥലത്തുനിന്നും ഇന്ന് കസ്റ്റഡിയിലെടുത്തു

വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ച്  ചോദ്യം ചെയ്തപ്പോൾ  കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ്  രേഖപ്പെടുത്തി  കോടതിയിൽ ഹാജരാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ബസ് സർവീസ് ആരംഭിച്ചു

പന്തളം : ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്  പുതിയതായി  ബസ് സർവീസ് ആരംഭിച്ചു. പത്തനംതിട്ടയിൽ നിന്ന് ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രം വഴി അടൂരിലേക്ക് പുതുതായി ആരംഭിച്ച കെഎസ്ആർടിസി ബസ്...

മികച്ച പ്രകടനവുമായി ബി എസ് എന്‍ എല്‍ കേരള സര്‍ക്കിള്‍

തിരുവനന്തപുരം : രജത ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ബി എസ് എന്‍ എല്‍ കേരള സര്‍ക്കിള്‍ മികച്ച പ്രകടനത്തിലൂടെ മുന്നേറുകയാണെന്ന് ചീഫ് ജനറല്‍ മാനേജര്‍ ബി സുനില്‍ കുമാര്‍. ബി എസ് എന്‍...
- Advertisment -

Most Popular

- Advertisement -