Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorക്രിക്കറ്റ് ബാറ്റിനുള്ളില്‍ ...

ക്രിക്കറ്റ് ബാറ്റിനുള്ളില്‍  കഞ്ചാവ് കടത്ത് ചെങ്ങന്നൂരില്‍ യുവാക്കള്‍ പിടിയില്‍

ചെങ്ങന്നൂർ: ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് കടത്തിയ യുവാക്കള്‍ പിടിയിൽ. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്  യുവാക്കള്‍ പിടിയിലായത്.  16 ക്രിക്കറ്റ് ബാറ്റുകള്‍ക്കുള്ളില്‍ നിറച്ചനിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവ് 15 കിലോയോളം വരുമെന്ന എക്‌സൈസ് സംഘം പറഞ്ഞു. അറസ്റ്റിലായവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്.

ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് കടത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘം റെയില്‍വേ സ്റ്റേഷനില്‍ കാത്തു നിന്ന് ഇവരെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് എക്‌സൈസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ : വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരായ കെ.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ...

ആലപ്പുഴ മെഡിക്കൽ കോളേജ് : ചികിത്സാ വിവരങ്ങൾ ഒപ്പമുള്ളവരെ അറിയിക്കാൻ സംവിധാനമൊരുക്കും

ആലപ്പുഴ: ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളവരുടെ രോഗാവസ്ഥയും ചികിത്സാ വിവരങ്ങളും ഒപ്പമുള്ളവരെ പ്രധാന ഡോക്ടർമാർ യഥാസമയം അറിയിക്കുന്നുണ്ട് എന്ന്  ഉറപ്പുവരുത്താൻ സംവിധാനം ഒരുക്കും. അമ്പലപ്പുഴ എംഎൽഎ  എച്ച് സലാം, ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവരുടെ...
- Advertisment -

Most Popular

- Advertisement -