Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsജലം ദുർവിനിയോഗം...

ജലം ദുർവിനിയോഗം ചെയ്യരുത് – ആർച്ച് ബിഷപ്പ് മാർ കൂറിലോസ്

കവിയൂർ: ജലലഭ്യത കുറഞ്ഞുവരുന്ന ഈ കാലത്ത് ജലം ദുർവിനിയോഗം ചെയ്യരുത് യെന്നും ജലത്തെ അമൂല്യനിധിയായി കാണണമെന്നും വരും തലമുറയ്ക്ക് വേണ്ടി  ജലം സംരക്ഷിക്കേണ്ടത് ഇന്നിന്റെ  ഉത്തരവാദിത്വമാണെന്നും ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു .വൈഎംസിഎ തിരുവല്ല സബ് റീജൻ്റെ ആഭിമുഖ്യത്തിൽ ലോക ജല ദിനത്തോടനുബന്ധിച്ച് കോട്ടൂർ സി പി വി എൽ പി സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു.

അലക്സ് തെക്കനാട്ടിൽ മുഖ്യ സന്ദേശം നല്കി.കഠിനമായ ചൂടിൽ കുടിവെള്ളത്തിന്റെ ദൗർലഭ്യം അനുഭവിക്കുന്ന നിർധനരായവർക്ക് കുടിവെള്ളം സംഭരിക്കുന്ന സൗജന്യ ജലസംഭരണി നൽകുന്ന പദ്ധതിയായ ജലം ഒരു നിധി പദ്ധതിയുടെ ഉദ്ഘാടനവും വിതരണവും ആർച്ച് ബിഷപ്പ് നിർവഹിച്ചു . സ്കൂൾ മാനേജർ ഫാ.തോമസ് കാഞ്ഞിരത്തുങ്കൽ , കവിയൂർ വൈഎംസിഎ പ്രസിഡൻറ് ജോസഫ് ജോൺ , പ്രോഗ്രാം കോഡിനേറ്റർ കെ . സി മാത്യു , പ്രധാന അധ്യാപിക ജിൻസി പി വർഗീസ് , കുര്യൻ ചെറിയാൻ , ജേക്കബ്  മാത്യു, ജോയി സാം , പി.റ്റി എ പ്രസിഡൻറ് മാത്യു ഈപ്പൻ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടപ്ര ഗ്രാമപഞ്ചായത്ത് ഓഫീസ്  ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും

തിരുവല്ല : ഊർജ്ജിത നികുതി പിരിവിന്റെ ഭാഗമായി കടപ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് 28 ,29 , 31 തീയതികളിൽ തുറന്നു പ്രവർത്തിക്കുമെന്ന്  സെക്രട്ടറി അറിയിച്ചു.

ചക്രവാതചുഴി : അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

കോട്ടയം : കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . 24 മുതൽ 26 വരെയുള്ള തീയതികളിൽ ഇടി മിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത...
- Advertisment -

Most Popular

- Advertisement -