ന്യൂഡൽഹി : റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ യുക്രൈനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. 16 പേരെ കാണാനില്ലെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. യുദ്ധത്തിൽ പരുക്കേറ്റ മലയാളി മോസ്കോയിൽ ചികിത്സയിൽ തുടരുകയാണ്.96 പേരെ ഇതിനോടകം തിരികെ എത്തിച്ചെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഏജന്റുമാരുടെ ചതിയിൽ പെട്ട് റഷ്യയിലെത്തുകയും അവിടുത്തെ കൂലിപ്പട്ടാളത്തിൽ ചേരേണ്ടി വരികയും ചെയ്ത എല്ലാ ഇന്ത്യക്കാരെയും റഷ്യൻ ആർമിയിൽ നിന്ന് തിരികെവിടണമെന്ന ആവശ്യം ഉന്നയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.