സിഡ്‌നി : ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബോണ്ടി ബീച്ചിൽ ജൂത ഉത്സവത്തിനിടെയുണ്ടായ ഉണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു.29 പേർക്ക് പരുക്കേറ്റു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെ തോക്കുധാരികളായ രണ്ട് പേർ വെടിവെയ്പ്പ് നടത്തുകയായിരുന്നു.അക്രമികളിലൊരാളെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി.രണ്ടാമത്തെയാൾ സാരമായ പരുക്കുകളോടെ പിടിയിലായി.
എട്ട് ദിവസം നീണ്ടുനിൽക്കുന്ന ജൂത ഉത്സവമായ ഹനുക്കയുടെ ആദ്യ ദിവസമാണ് വെടിവെയ്പ്പ് നടന്നത്.ഉത്സവത്തിൽ പങ്കെടുക്കാൻ നൂറുകണക്കിന് ആളുകൾ കടൽത്തീരത്ത് ഒത്തുകൂടിയിരുന്നു.നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.






