Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅസമിൽ 14...

അസമിൽ 14 കാരിയെ ബലാത്സംഗം ചെയ്ത കേസ് : കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മുങ്ങി മരിച്ചു

ഗുവാഹത്തി : അസമിൽ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയതിന് പിന്നാലെ കുളത്തിൽ മുങ്ങി മരിച്ചു. വെള്ളിയാഴ്ച അറസ്റ്റിലായ മുഖ്യപ്രതി തഫാസുൽ ഇസ്ലാമാണ് പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ കുളത്തിൽ ചാടി മരിച്ചത്. പ്രതി കൈവിലങ്ങുമായി കുളത്തിലേക്ക് ചാടുകയായിരുന്നു. 

അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതി തഫാസുലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. ഇവിടെ വച്ച് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിലേക്ക് ചാടി.ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് അസമിലെ നാഗോൺ ജില്ലയിൽ ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 വയസ്സുള്ള പെൺകുട്ടിയെ മൂന്നു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്.നാട്ടുകാർ നടത്തിയ തെരച്ചിലിൽ അബോധാവസ്ഥയിലായ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് നേരെ ആക്രമണം

തിരുവനന്തപുരം : റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടുന്നതിനിടെ പൂജപ്പുര എസ്ഐക്ക് നേരെ ആക്രമണം. പൂജപ്പുര എസ്ഐ സുധീഷിനെ ശ്രീജിത്ത് ഉണ്ണി എന്ന ഗുണ്ടയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 9.30 ന് കല്ലറമഠം...

അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ കൂടി ചുമതല : ടി എന്‍ രവിയെ പശ്ചിമ ബംഗാളിലേക്ക് മാറ്റി

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ ചുമതല കൂടി നല്‍കി. തമിഴ്നാട് ഗവര്‍ണര്‍ ടി എന്‍ രവിയെ പശ്ചിമ ബംഗാളിലേക്ക് മാറ്റി. നിലവിലെ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്...
- Advertisment -

Most Popular

- Advertisement -