Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeSpiritualഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി. 13 വരെയാണ് യജ്ഞം നടക്കുക.  യജ്ഞവേദിയിലേക്കുള്ള ദേവീ വിഗ്രഹ ഘോഷയാത്ര   കാവുംഭാഗം ഏറങ്കാവ് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, വാദ്യമേള, കരകം, കലാരൂപങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു.  തുടർന്ന് നടന്ന ചടങ്ങിൽ  ഭദ്രദീപ പ്രകാശനം സീരിയൽ താരം മോഹൻ അയിരൂർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻ്റ് വി കെ മുരളീധരൻ നായർ വല്ലത്ത് അധ്യക്ഷത വഹിച്ചു.

ക്ഷേത്രം തന്ത്രി രാഹുൽ നാരായണ ഭട്ടതിരി മമ്പുഴ മഠം  അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി ജി മനോജ് കുമാർ പഴൂർ, വൈസ് പ്രസിഡൻ്റ് രവീന്ദ്രൻ നായർ, ജോ. സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ, ഖജാൻജി രാജേഷ് പി ആർ എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം : ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യ ദിനം പ്രതിപക്ഷ പ്രതിഷേധത്തിൽ ആരംഭിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. സഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി...

പ്രവാസി മലയാളി ഫോറം നേതൃസംഗമവും മാധ്യമ പുരസ്കാര വിതരണവും മന്ത്രി സജിചെറിയാൻ ഉൽഘാടനംചെയ്തു

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി സംഘടനകളെ കോർത്തിണക്കി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനാ പ്രധി നിധികളുടെ നേതൃ സംഗമവും മാധ്യമ പുരസ്കാര സമർപ്പണവും നടത്തി. ട്രിവാൻട്രം ക്ലബ്ബിൽ...
- Advertisment -

Most Popular

- Advertisement -